പാപ്പിനിശ്ശേരി ∙ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിലെ പാപ്പിനിശ്ശേരി, പഴയങ്ങാടി താവം റെയിൽവേ മേൽപാലങ്ങൾ 5 മുതൽ ഒരു മാസം അടച്ചിടും. 2 മേൽപാലങ്ങളിലും രൂപപ്പെട്ട തകർച്ച പരിഹരിക്കാനുള്ള പണി നടത്തേണ്ടതിനാലാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ അനുബന്ധ റോഡുകളിലൂടെ വാഹനങ്ങളെ വഴിതിരിച്ചുവിടാനാണു തീരുമാനം. ഇന്നലെ കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം മേൽപാലം സന്ദർശിച്ചു പരിശോധന നടത്തിയതിനു ശേഷമാണ് തീരുമാനമെടുത്തത്.
പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിശോധിക്കാൻ നിലവിലെ ടാറിങ് മുഴുവൻ ഇളക്കിമാറ്റണം.
പിന്നീട് മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴിയടയ്ക്കും. തുടർന്നു ബിറ്റുമിൻ കോൺക്രീറ്റ് ഓവർലേ ചെയ്യും.
ഈ പ്രവൃത്തിക്ക് സമയം വേണമെന്നും, ഈ മാസം അവസാനത്തോടെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നും എംഎൽഎ അറിയിച്ചു. 2018ൽ ഗതാഗതത്തിനു തുറന്ന പാലത്തിൽ തുടർച്ചയായി തകരാറുകളും അറ്റകുറ്റപ്പണികളും നടക്കുന്നു.
17 MINUTES AGO 1 HOUR 24 MINUTES AGO 2 HOURS 15 MINUTES AGO ഇക്കാര്യം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നു കഴിഞ്ഞ സെപ്റ്റംബർ 20ന് കെഎസ്ടിപി പ്രൊജക്ട് ഡയറക്ടർ ഇരു പാലങ്ങളിലും പരിശോധന നടത്തിയിരുന്നു. തുടർന്നു പാലം അറ്റകുറ്റപ്പണി നടത്താൻ നിർദേശം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് ടി.ടി.ചന്ദ്രമതി, പിഡബ്ല്യുഡി റോഡ് വിഭാഗം എക്സി. എൻജിനീയർ സുനിൽ കൊയിലേരിയൻ, അസി.
എക്സി. എൻജിനീയർമാരായ സുജിത് കുമാർ, ശ്രീരാഗ്, കെഎസ്ടിപി എക്സി.
എൻജിനീയർ ടി.രമ്യ, കെ.രേഷ്മ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

