വടക്കഞ്ചേരി∙ മണ്ണുത്തി– വടക്കഞ്ചേരി ആറുവരി ദേശീയപാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പാലം പൊളിക്കുന്നത്.
തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ഇപ്പോൾ ജോലി നടക്കുന്നത്. വാഹനങ്ങൾ ഒറ്റവരിയിലൂടെ തിരിച്ചുവിട്ടാണ് നിർമാണം.
വാഹന ഗതാഗതത്തിനായി പാലം തുറന്നുകൊടുത്തിട്ട് ഇത് 76ാം തവണയാണ് തകർന്ന ഭാഗങ്ങൾ പൊളിക്കുന്നത്. 2021 ഫെബ്രുവരി 6ന് ആണ് മേൽപാലം തുറന്നത്.
കഴിഞ്ഞ ഒക്ടോബറിൽ അവസാനമായി റിപ്പയർ ജോലി പൂർത്തിയാക്കി വാഹനഗതാഗതം അനുവദിച്ചിരുന്നു.
രണ്ട് ബീമുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങൾ തകരുകയും വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തതോടെയാണ് വീണ്ടും നന്നാക്കുന്നത്. ബീമുകൾ തമ്മിൽ കൂടുതൽ അകലം ഉണ്ടായി പത്ത് സെന്റീമീറ്റർ വരെ വിടവ് ഉണ്ടാകുന്നു. ചിലയിടത്ത് കമ്പികൾ തള്ളി പുറത്തേക്കു വന്ന നിലയിലാണ്.
ഇതു വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. 38 MINUTES AGO 1 HOUR 28 MINUTES AGO 1 HOUR 42 MINUTES AGO വേഗത്തിൽ വരുന്ന വാഹനങ്ങൾ വിടവിലും പുറത്തേക്കുയർന്നു നിൽക്കുന്ന കമ്പികളിലും തട്ടി നിയന്ത്രണം തെറ്റുന്നത് പതിവാണ്.
വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ ഏറെയാണ്. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള 28 കിലോമീറ്റർ ദൂരത്തിനിടെ വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ നടക്കുന്ന അടിപ്പാത നിർമാണവും വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

