അലനല്ലൂർ∙ തിരുവിഴാംകുന്ന്, അമ്പലപ്പാറ, കാപ്പ്പറമ്പ് ജനവാസ മേഖലയിൽ സ്ഥിരമായി കടുവയെ കണ്ടിട്ടും വനം വകുപ്പ് കൂട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലപ്പാറ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. 10 ദിവസത്തിനകം കൂട് സ്ഥാപിക്കാമെന്നു ഡിഎഫ്ഒ ഉറപ്പ് നൽകിയതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്.
അമ്പലപ്പാറ, കാപ്പ്പറമ്പ് എന്നീ വാർഡുകളിലെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം പതിവാണ് കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 8 തവണയാണ് ആളുകൾ പലഭാഗത്തായി കടുവയെ നേരിട്ട് കണ്ടിട്ടുള്ളത്. ഇന്നലെ പുലർച്ചെ കോലൊതൊടി നജീബും സഹോദരൻ നംഷാദും ടാപ്പിങ്ങിനായി പോകുന്നതിനിടെ കടുവയുടെ മുന്നിൽ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നു ഇവർ പറഞ്ഞു.
കാപ്പ്പറമ്പ് തുളക്കല്ല് പാലത്തിന് സമീപം, തോടുക്കാട് എന്നീ ഭാഗങ്ങളിൽ പല തവണ കടുവയെ കണ്ടവരുണ്ട്.
കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ നേരിട്ടും എംഎൽഎ മുഖാന്തരവും വനം വകുപ്പിനെ അറിയിച്ചിട്ടും അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെയാണു ഇന്നലെ രാവിലെ ജനകീയ കൂട്ടായ്മ അമ്പലപ്പാറ മാതൃക ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. പ്രകടനവുമായി എത്തിയ ആളുകൾ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.
തുടർന്ന് നടന്ന പൊതു യോഗം എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
38 MINUTES AGO
1 HOUR 28 MINUTES AGO
1 HOUR 42 MINUTES AGO
ജില്ലാ പഞ്ചായത്ത്ംഗം റഷീദ് ആലായൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട്, കോട്ടോപ്പാടം പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.പി.ഉമ്മർ, പഞ്ചായത്തംഗങ്ങളായ ദീപാ ഷിന്റോ, സൈനുദ്ദീൻ താളിയിൽ, സ്മിജിത, ഷാനിർ മണലടി, ഒ.നിജാസ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മനോജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ മനച്ചിതൊടി, സി.ജെ.രമേഷ്, വിജയൻ തിരുവിഴാംകുന്ന്, പി.സിജാദ്, സി.കെ.കുഞ്ഞയമ്മു, സി.വീരാൻകുട്ടി, ടി.എം.ഖാലിദ്, വീരാൻകുട്ടി പൂതാനി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫുമായി ചർച്ച നടത്തി.
ജനങ്ങളും എംഎൽഎയും ജനപ്രതിനിധികളും കൂടു സ്ഥാപിക്കണമെന്നു ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. തുടർന്നാണ് 10 ദിവസത്തിനുള്ളിൽ കൂടു സ്ഥാപിക്കാമെന്നും അതിനു മുന്നോടിയായി നിലവിലുള്ള രണ്ട് ക്യാമറകൾ കൂടാതെ പല ഭാഗത്തായി 8 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെന്നും ഡിഎഫ്ഒ ഉറപ്പ് നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

