കോട്ടയം ∙ എട്ടു മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി മനോരമ ഓൺലൈനും റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ബേക്കർ വിദ്യാപീഠ് സ്കൂളും ചേർന്നു സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 റൈല 2026 ഏകദിന ആശയ വിനിമയ ശിൽപശാല ഫെബ്രുവരി ഏഴിന് ബേക്കർ വിദ്യാപീഠ് ഓഡിറ്റോറിയത്തിൽ നടക്കും. 20 പേരുടെ 5 ബാച്ചുകളായാണ് പരിപാടി.
പ്രശസ്ത പരിശീലകരായ മധു മോഹൻ, സുദീപ് സെബാസ്റ്റ്യൻ, സാബു ജോസഫ്, അനീഷ് ജോർജ്, ദിവ്യ മധു എന്നിവരാണ് ശിൽപശാല നയിക്കുന്നത്. വർത്തമാനകാലത്തിന്റെ ആവശ്യങ്ങൾക്കും തുടർ പഠനത്തിനും തൊഴിൽ മേഖലകൾക്കും വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനും സഹായകമായ രീതിയിൽ ആശയ വിനിമയത്തെ ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളെപ്പറ്റിയാണ് ശിൽപശാല.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 9249434888, 9995238223. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

