ഫോർട്ട്കൊച്ചി∙ ബീച്ചിനോട് ചേർന്നുള്ള കരിപ്പുര ചീനവലയിൽ വറ്റ ചാകര. ഇന്നലെ രാവിലെ വല വലിച്ചപ്പോൾ നിറയെ വലിയ വറ്റ.
അൻപതോളം വറ്റകളാണ് വലയിൽ കയറിയത്. ചീനവല മുഴുവൻ ഉയർത്താതെ മത്സ്യത്തൊഴിലാളികൾ വെള്ളത്തിലേക്ക് ചാടിയിറങ്ങിയാണ് മീൻ എടുത്തത്.
വറ്റ ഒരെണ്ണത്തിന് തൂക്കം 2.5 കിലോഗ്രാം. മൊത്തം നൂറ് കിലോയിലേറെ തൂക്കം വരും.
കിലോഗ്രാമിന് 500 രൂപയായിരുന്നു വില. കാര്യമായി മീൻ കിട്ടാതെ ബുദ്ധിമുട്ടുന്ന ചീനവല തൊഴിലാളികൾക്ക് ഏറെ സന്തോഷം നൽകുന്നതായി ഇന്നലത്തെ കാച്ചിങ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

