ചങ്ങനാശേരി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് (ഐഎൻപിഎ. കേരള ഗവൺമെന്റ്) സംഘടിപ്പിക്കുന്ന കോളജ് തല മോഡൽ പാർലമെന്റ് ചങ്ങനാശേരി അസംപ്ഷൻ ഓട്ടോണോമസ് കോളജിൽ നടന്നു.
വിദ്യാർഥികളിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 22 ഓളം കോളജുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ.
റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മോഡൽ പാർലമെന്റിന്റെ ക്രമീകരണം പിജി ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി ആൻഡ് റിസർച് സെന്ററാണ് ഒരുക്കിയത്.
ചരിത്ര വിഭാഗം മേധാവി ഡോ. സി.ലൂന, കോഓർഡിനേറ്റർ രഹന ജോർജ് എന്നിവർ ആശംസകൾ പറഞ്ഞു.
കേരള നിയമസഭ റിട്ട. ജോയിന്റ് സെക്രട്ടറി ജി.പി.ഉണ്ണികൃഷ്ണൻ, റിട്ട.
അഡീഷനൽ സെക്രട്ടറി ഡി.അനിൽ എന്നിവർ വിധികർത്താക്കളായി. 13 MINUTES AGO 25 MINUTES AGO 30 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

