തണ്ണിത്തോട് ∙ വേനലിൽ ജലക്ഷാമം ഏറുമ്പോഴും പഞ്ചായത്തിലെ ജലക്ഷാമത്തിനു പരിഹാരമാകേണ്ട പദ്ധതി പാതി വഴിയിൽ.
പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചിട്ട് 2 വർഷത്തിലേറെയായിട്ടും പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പോലും പൂർത്തിയാക്കാനായില്ല. ഒരു വർഷത്തിലേറെയായി പണികൾ നിർത്തിവച്ചിരിക്കയാണ്.
ജൽജീവൻ മിഷൻ വഴി പഞ്ചായത്തിലെ 2841 കുടുംബങ്ങൾക്കു ശുദ്ധജല കണക്ഷൻ ലഭിക്കുന്ന സമഗ്ര ശുദ്ധജല പദ്ധതിയുടെ പണികളാണു പാതിവഴിയിൽ മുടങ്ങിയത്.
നിർമാണോദ്ഘാടനം 2023 മേയിൽ നടന്നെങ്കിലും പണികൾ ആരംഭിച്ചതു മാസങ്ങൾക്ക് ശേഷമാണ്.2025ൽ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഒരുവർഷത്തിനുശേഷവും പകുതിയിലേറെ പണികൾ ബാക്കിയാക്കി മുടങ്ങിയിരിക്കുന്നത്.
21 MINUTES AGO
22 MINUTES AGO
52 MINUTES AGO
തണ്ണിത്തോട് മാർക്കറ്റ് ജംക്ഷൻ – കൂത്താടിമൺ റോഡിനു സമീപവും തേക്കുതോട് പമ്പ് ഹൗസിനു സമീപവും വികെ പാറ ഭാഗത്തുമായി പൈപ്പുകൾ സൂക്ഷിച്ചിച്ചിരിക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്നതു പൂർത്തിയാക്കിയ ശേഷം പമ്പ്, മോട്ടർ, ട്രാൻസ്ഫോമർ എന്നിവ സ്ഥാപിക്കൽ, മൂർത്തിമണ്ണിൽ ടാങ്ക് നിർമാണം, ടാങ്കുമായി പൈപ്പ് ബന്ധിപ്പിക്കൽ ഉൾപ്പെടെയുള്ള പണികളും ചെയ്യാനുണ്ട്.
പദ്ധതി പൂർത്തിയാക്കി വീടുകളിലേക്കു വെള്ളം എത്തുമെന്ന പ്രതീക്ഷയോടെ ഏറെക്കാലമായി കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്.
കരിമാൻതോട് ശ്രീലങ്കമുരുപ്പ്, മൂർത്തിമൺ ക്ഷേത്രത്തിനു സമീപ ഭാഗങ്ങൾ, മേടപ്പാറ മഹാത്മാഗാന്ധി റോഡ്, മേക്കണ്ണം മേൽത്തട്ട്, മേടപ്പാറ വടക്കേക്കര, ഏഴാംതല പുളിഞ്ചാൽ, തൂമ്പാക്കുളം എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പല പ്രദേശങ്ങളിലും വാഹനങ്ങളിൽ വെള്ളമെത്തിക്കുകയാണ്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ വേഗം പൂർത്തിയാക്കി കമ്മിഷൻ ചെയ്തു ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

