തിരുവല്ല∙ ക്രിസ്മസ് കഴിഞ്ഞും ഇൗ വീട്ടിലെ ക്രിസ്മസ് ട്രീ തണലാെരുക്കുകയാണ്. ഒരു പക്ഷി കുടുംബത്തിനായി.
കവിയൂർ പഞ്ചായത്ത് കോട്ടൂർ പാറയിൽ ബിജു ജോർജിന്റെ വീട്ടിലെ ക്രിസ്മസ് ട്രീയിലാണു പക്ഷി കുടുംബം ഇപ്പോൾ കഴിയുന്നത്. 3 വർഷമായി ഇവിടത്തെ ക്രിസ്മസ് ട്രീയിൽ ഇത്തരത്തിൽ കിളിയെത്തുന്നു. ബുൾബുൾ(ഇരട്ടത്തലച്ചി) ഇനത്തിൽപെട്ട
കിളിയാണിത്.
ഡിസംബർ 30–ന് ആണ് ഇത്തവണ ആൺ,പെൺ കിളികളെത്തിയത്. ഏകദേശം 3 ദിവസം കൊണ്ടു കൂടുണ്ടാക്കി.
4,5 ദിവസത്തിനുള്ളിൽ മുട്ടയിട്ടു. 12 ദിവസം കൊണ്ടു മുട്ട
വിരിഞ്ഞു. 10 ദിവസം കഴിഞ്ഞു പറന്നു പോകുന്നതാണു രീതിയെന്നു ബിജു പറയുന്നു. കണക്ക് പ്രകാരം ഇന്നോ, നാളെയോ കിളികൾ പറന്നു പോകും.
ഇത്തവണ രണ്ടു കുഞ്ഞുങ്ങളുണ്ട്. ഒരു മാസത്തെ കാലയളവിൽ കിളികൾക്കു ഭക്ഷണവും വെള്ളവും കൊടുത്തതും സംരക്ഷണമൊരുക്കിയതും ബിജുവിന്റെ ഭാര്യ മേഴ്സിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

