കോഴിക്കോട്∙ കസബ സ്റ്റേഷൻ പരിധിയിലെ ലുലു മാളിന് സമീപമുള്ള സുസുകി സ്കൂട്ടർ സർവീസ് സെന്ററിന് മുമ്പിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് എംഡിഎംഎ പിടികൂടി. നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി.കെ ഹൗസിൽ സാജിദ് ജമാൽ കസ്റ്റഡിയിൽ.
രാവിലെ ഷോപ്പിന് മുൻപിൽ കാർ പാർക്ക് ചെയ്തതിനാൽ ഷോപ്പ് തുറക്കാൻ പറ്റുന്നില്ലെന്ന് ജീവനക്കാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
തുടർന്ന് പൊലീസ് എത്തി കാറിന്റെ ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടമസ്ഥർ വന്നാൽ സ്റ്റേഷനിൽ എത്താണമെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയോടെ കാർ എടുക്കാൻ വന്നയാളോട് ഷോറൂമിലെ ജീവനക്കാർ സ്റ്റേഷനിൽ എത്താൻ അറിയിച്ചെങ്കിലും അതു അനുസരിക്കാതെ കാറെടുത്ത് മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതറിഞ്ഞ കണ്ട്രോൾ റൂം പൊലീസ് വാഹനം പിന്തുടർന്ന് പിടികൂടി.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ ബാഗിൽ നിന്നു 38.920 ഗ്രാം എംഡിഎംഎ, 1,39,600 രൂപ, 4 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തുകയായിരുന്നു. തുടർന്ന് കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
12 MINUTES AGO
38 MINUTES AGO
55 MINUTES AGO
പ്രതിയുടെ പേരിൽ മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്.
കൺട്രോൾ റൂം പൊലീസിലെ സിപിഒമാരായ പ്രജീഷ്, സുബിൻ മോൻ, കസബ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രജീഷ്, രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമിത്ത് ചാൾസ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിവ്യ, അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

