എറണാകുളം∙ കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും അതിനെ മറികടന്ന് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്തമായ മറുപടിയാണ് ഈ ബജറ്റ് എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. എറണാകുളംത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
5 MINUTES AGO
31 MINUTES AGO
48 MINUTES AGO
കേരള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട
നിർമ്മാണത്തിന് 79.03 കോടി രൂപ, കൊച്ചിയുടെ നിലവിലുള്ള ഗതാഗതത്തെ പുനരുജീവിപ്പിച്ച് കൊച്ചി മെട്രോ, പൊതുഗതാഗതം, ബസ് ഗതാഗതം എന്നിവയുടെ സംയോജനം വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തി വികസിപ്പിക്കാൻ 136.60 കോടി രൂപ, പി പി പി മാതൃകയിൽ കൊച്ചി ഇൻഫോപാർക്കിൽ ആർട്ടിഫിഷൽ ഇന്റലിജൻസും മറ്റ് സാങ്കേതികളും ചേർന്ന സൈബർ വാലിയുടെ വികസനത്തിന് 30 കോടി, കൊച്ചി ക്യാൻസർ സെന്ററിന് 30 കോടി, എറണാകുളം കുന്നുകരയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കാൻ 8 കോടി രൂപ, പതിനായിരം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പെട്രോ കെമിക്കൽ പാർക്കിനായി 17 കോടി, കൊച്ചി ടെക്നോളജി ഇന്നവേഷൻ സോണിന്റെ പ്രവർത്തനങ്ങൾക്കായി 20 കോടി, കൊച്ചിയിൽ ഒരു കൾച്ചർ ആൻഡ് ക്രിയേറ്റിവിറ്റി ഇൻക്യൂബറ്റർ സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ, കൊച്ചി ബെഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെ വികസനത്തിന് ആകെ 1710 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതിൽ ഇതുവരെ 1350 ഏക്കർ ഏറ്റെടുത്തു, എറണാകുളം ബസ് സ്റ്റാൻഡിന് ആധുനിക നിലവാരത്തിൽ പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണം, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിക്ക് 11.56 കോടി രൂപ, ഐടി പാർക്കുകളുടെ വികസനത്തിന് 68.6 കോടി, കെ എസ് ടി പിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വൈപ്പിൻ മുനമ്പം റോഡ് ഉൾപ്പെടെ നിരവധി റോഡുകൾ വികസിപ്പിക്കുന്നതിനായി 100 കോടി, കൊച്ചി ഹെറിറ്റേജ് പ്രോജക്ടിന് അഞ്ചു കോടി തുടങ്ങി എറണാകുളം ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതർഹമാണ്.
കഴിഞ്ഞ ബജറ്റിൽ കൊച്ചിയുടെ വെള്ളക്കെട്ടിൽ നിന്ന് കേരളത്തിന്റെ ബിസിനസ്സ് ഹബ്ബായ കൊച്ചി നഗരത്തെ മോചിപ്പിക്കാൻ 3853 കോടിയുടെ രൂപ അനുവദിച്ചിരുന്നു.
വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി സർവ്വ മേഖലകളിലും ജനക്ഷേമത്തിലൂന്നിയ വികസന ബജറ്റ് ആണ് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

