കൊച്ചി∙ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതാണ് സംസ്ഥാന ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു. സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ കടം വർധിപ്പിക്കാനല്ലാതെ വികസന പ്രവർത്തനങ്ങൾക്കോ ജനക്ഷേമ പദ്ധതികൾക്കോ കാര്യമായ തുക നീക്കി വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജോ.
ട്രഷറർ എ.അനൂപ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.സജി, പ്രിയ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പള്ളിമുക്കിലുള്ള ബിജെപി ജില്ലാ ഓഫിസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബിജെപി ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റാണി ഷൈൻ, ജനറൽ സെക്രട്ടറി സി.എം.മിനി, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി.ഡെമീഷ്, ജില്ലാ ജനറൽ സെക്രട്ടറി അലക്സ് ചാക്കോ, സോഷ്യൽ മീഡിയ സെൽ ജില്ലാ കൺവീനർ പ്രീപ്തി രാജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ടി.ബൈജു, സംസ്ഥാന സമിതിയംഗം ലതിക ഭഗത്, കർഷക മോർച്ച ജില്ലാ സെക്രട്ടറി സുധ വിമോദ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മഞ്ജു ലഹിതൻ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

