കൊച്ചി ∙ രാജ്യത്തെ കടൽപായൽ ഉൽപാദനം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഏകദേശം മൂന്നിരട്ടിയായി വർധിച്ചെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ആരംഭിച്ച ഏഴാമത് ഇന്ത്യ ഇൻർനാഷണൽ കടൽപായൽ ഉച്ചകോടിയും പ്രദർശനവും ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2015ൽ 18,890 ടണ്ണായിരുന്നത് 2024ൽ 74083 ടണ്ണായി വർധിച്ചു. കടൽപായൽ കൃഷിയും അനുബന്ധ വ്യവസായങ്ങളും വൻതോതിൽ വിപുലീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും.
തീരദേശ വികസനത്തിലും സുസ്ഥിര ഉപജീവന മാർഗങ്ങളിലും കടൽപായൽ കൃഷി നിർണായക പങ്ക് വഹിക്കും.
പിഎം ധൻ-ധാന്യ കൃഷി യോജനക്ക് കീഴിൽ കടൽപായൽ കൃഷി ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖല സഹായിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (എൻ എഫ് ഡി ബി) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബി.കെ.
ബെഹറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് രണ്ടു ദിവസത്തെ എക്്സ്പോയും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്.
39 MINUTES AGO
1 HOUR 1 MINUTE AGO
1 HOUR 13 MINUTES AGO
വ്യവസായ സാധ്യതകൾ തുറന്നിട്ട് എക്സ്പോ
കടൽപായലിൽ നിന്ന് നിർമ്മിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനമാണ് എക്സ്പോയിലെ പ്രധാന ആകർഷണം. ന്യൂട്രീഷൻ പൗഡർ, ജാം, പക്കവട, സോസ് തുടങ്ങി കടൽപായലിൽ നിന്ന് നിർമിച്ച വൈവിധ്യമായ ഭക്ഷ്യോൽപന്നങ്ങൾ ശ്രദ്ധയാകർഷിച്ചു.
സീവീഡ് സോപ്പുകൾ, എയർ ഫ്രഷ്നർ ജെല്ലുകൾ, ജൈവ വളങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, ന്യൂട്രാസ്യൂട്ടിക്കുകൾ തുടങ്ങി അനേകം കടൽപായൽ ഉൽപന്നങ്ങളുടെ പ്രദർശനം ഈ രംഗത്തെ വ്യവസായ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സാധ്യതകൾ മുന്നോട്ടുവച്ചു. യുഎസ്, റഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഡോ.
ജെ.കെ. ജെന, സാഗർ മെഹ്റ, ഡോ.
ഷൈൻ കുമാർ സി. എസ്, ഡോ.
കണ്ണൻ ശ്രീനിവാസൻ, ഡോ. ഗ്രിൻസൺ ജോർജ്, ഡോ.
ജോർജ് നൈനാൻ, ഡോ. പ്രദീപ് കുമാർ ശർമ, വിനയ് ജെയിംസ് കൈനാടി, ഡോ.
ബി. ജോൺസൺ എന്നിവർ സംസാരിച്ചു.
ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

