മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതിനാൽ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ രണ്ടു മാസത്തേക്ക് അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഒന്നു മുതൽ മാർച്ച് 31 വരെ രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല.
രാജമല അടച്ചാലും സഞ്ചാരികൾക്കു താർ സോണിൽ (വരയാടുകളുടെ വിഹാരകേന്ദ്രം) പ്രവേശിക്കാതെ മറ്റു കേന്ദ്രങ്ങൾ ആസ്വദിക്കാം. അഞ്ചാംമൈൽ മുതൽ ചെക്പോസ്റ്റ് വരെ ബഗ്ഗി കാറിൽ യാത്ര ചെയ്യാം.
വാച്ച് ടവറും സന്ദർശിക്കാം. ബഗ്ഗി കാറിൽ ആറുപേർക്കു യാത്ര ചെയ്യുന്നതിന് 3000 രൂപയാണു നിരക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

