കൊച്ചി ∙ നഗരത്തിലെ ശുദ്ധജല വിതരണം മെച്ചപ്പെടുത്താനായി കലൂരിലെ പുതിയ വാട്ടർ ടാങ്കിൽ നിന്നുള്ള ജല വിതരണം ഇന്നു മുതൽ ആരംഭിക്കും. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള വെള്ളം ഇന്നലെ വൈകിട്ടു മുതൽ വാട്ടർ ടാങ്കിൽ നിറയ്ക്കാൻ തുടങ്ങി.
തമ്മനത്തെ വാട്ടർ ടാങ്ക് തകർന്നതു മൂലമുള്ള ശുദ്ധജല പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ കലൂർ ടാങ്കിൽ നിന്നുള്ള ജലവിതരണം വഴി സാധിക്കുമെന്നാണു പ്രതീക്ഷ.അമൃത് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ കലൂർ വാട്ടർ ടാങ്കിന് 45 ലക്ഷം ലീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. 22 മീറ്റർ ഉയരത്തിലാണു വാട്ടർ ടാങ്കുള്ളത്.
ഇതു മൂലം കൂടുതൽ മർദത്തിൽ കൂടുതൽ മേഖലകളിലേക്കു വെള്ളമെത്തിക്കാൻ സാധിക്കുമെന്നാണു കരുതുന്നത്. ആലുവയിൽ നിന്നുള്ള വെള്ളം ആദ്യം ഭൂഗർഭ ടാങ്കിൽ ശേഖരിക്കുകയും പിന്നീട് പമ്പ് ചെയ്ത് ഉയരത്തിലുള്ള ടാങ്കിൽ എത്തിക്കുകയുമാണു ചെയ്യുക.
ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള കലൂർ സോണിലേക്ക് വെള്ളമെത്തിക്കാൻ വേണ്ടി വിഭാവനം ചെയ്ത വാട്ടർ ടാങ്കാണിത്.
തമ്മനം വാട്ടർ ടാങ്ക് തകർന്നതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കാനായി താൽക്കാലികമായി നഗര മേഖലയിലേക്കു മുഴുവൻ കലൂർ ടാങ്കിൽ നിന്നു ജല വിതരണം നടത്താനാണുദ്ദേശിക്കുന്നതെന്നു ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി.എച്ച്. ഹാഷിബ് പറഞ്ഞു.
ഒന്നിടവിട്ട
ദിവസങ്ങളിലാണ് ആലുവ ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള വെള്ളം കലൂർ വാട്ടർ ടാങ്കിലേക്ക് എത്തിക്കുക. തമ്മനത്തു തകർന്ന വാട്ടർ ടാങ്കിനു പകരം പുതിയ ടാങ്ക് നിർമിക്കാൻ കാലതാമസമെടുക്കും.
ഈ സാഹചര്യത്തിലാണു താൽക്കാലികമായി കലൂർ വാട്ടർ ടാങ്ക് ജലവിതരണത്തിനായി പ്രയോജനപ്പെടുത്തുന്നത്. ആദ്യ ഘട്ട
പമ്പിങ് പൂർത്തിയാക്കി കുറച്ചു ദിവസത്തിനകം ജല വിതരണം പൂർണ തോതിലാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നഗരം ഇപ്പോൾ നേരിടുന്ന ശുദ്ധജല പ്രതിസന്ധി കലൂരിലെ ടാങ്ക് പ്രയോജനപ്പെടുത്തുന്നതു വഴി പരിഹരിക്കാൻ കഴിയുമെന്നു മേയർ വി.കെ.
മിനിമോൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
‘മരടിൽ നിന്നുള്ള വെള്ളം വേണം’
മരട് ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നു നഗരത്തിനു ലഭിക്കേണ്ട വെള്ളം ലഭ്യമാക്കണമെന്നു കൗൺസിലർമാരായ പി.ഡി.
മാർട്ടിൻ, വി.പി. ചന്ദ്രൻ തുടങ്ങിയവർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
മരടിലെ പ്ലാന്റിൽ നിന്നു കൂടുതൽ വെള്ളം ലഭിക്കേണ്ടതു കൊച്ചി നഗരത്തിനാണ്. എന്നാൽ അതു നൽകാതെ തടയുകയാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി.
പശ്ചിമ കൊച്ചി മേഖലയിലുൾപ്പെടെ ശുദ്ധജല പ്രതിസന്ധി രൂക്ഷമാണെന്നു കൗൺസിലർ കെ.ജെ.
ബെയ്സിൽ പറഞ്ഞു. വിതരണം ചെയ്യുന്ന വെള്ളത്തിനു പലയിടങ്ങളിലും രൂക്ഷമായ ദുർഗന്ധമുണ്ടെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി.
ശുദ്ധജല പ്രതിസന്ധി പരിഹരിക്കാൻ കലൂരിലെ ഓവർഹെഡ് ടാങ്കിൽ നിന്നുള്ള ജല വിതരണം എത്രയും വേഗം ആരംഭിക്കണമെന്നു കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

