തളിപ്പറമ്പ് ∙ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരവുമായി എത്തിയ വിദ്യാർഥിക്ക് അഗ്നിരക്ഷാസേന രക്ഷകരായി. ആലക്കോടുള്ള ഒരു സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയെയാണ് പിതാവ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന കേന്ദ്രത്തിൽ എത്തിച്ചത്.
സ്റ്റീൽ മോതിരം കുടുങ്ങി വിരൽ നീരു വന്ന് വീർത്തതോടെ ഇത് ഊരിയെടുക്കാനായി വിവിധ ജ്വല്ലറികളിൽ പോയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഒടുവിൽ തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിൽ മോതിരം ഊരിയെടുക്കുന്ന സംവിധാനമുണ്ടെന്ന് അറിഞ്ഞാണ് ഇവിടേക്ക് വന്നത്. അൽപ സമയത്തിനുള്ളിൽ തന്നെ അഗ്നിരക്ഷാ സേനാ അംഗങ്ങൾ ഉപകരണം ഉപയോഗിച്ച് മോതിരം മുറിച്ച് മാറ്റി നൽകി.
കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 80 മോതിരക്കേസുകളാണ് ഇവിടെ എത്തിയത്. 16 MINUTES AGO 20 MINUTES AGO 29 MINUTES AGO ഇത്തവണ ജനുവരി അവസാനിക്കുന്നതിന് മുൻപ് എത്തുന്ന 5ാമത്തെ മോതിരക്കേസാണ് ആലക്കോടെ വിദ്യാർഥിയുടേതെന്ന് അധികൃതർ പറഞ്ഞു.
സ്റ്റീൽ മോതിരങ്ങളാണ് കൂടുതലായി കുടുക്കായി മാറാറുള്ളത്. കൂടാതെ സ്വർണം, വെള്ളി, ഫാൻസി മോതിരങ്ങൾ, വളകൾ, കമ്മലുകൾ എന്നിവയും ഊരാൻ പറ്റാതെ വരുമ്പോൾ ആളുകൾ രക്ഷക്കായി ഇവിടെ എത്താറുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

