മൂലമറ്റം ∙ പ്രളയത്തിൽ റോഡ് തകർന്ന് 6 വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തിൽ ഗതാഗതയോഗ്യമാക്കിത്തുടങ്ങി. ഗോത്രവർഗ കോളനിയായ അനൂർ പോകുന്ന റോഡാണ് പഞ്ചായത്ത് അംഗം പി.ഡി.സുമോന്റെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കിയത്.
കൂറ്റൻ പാറകൾ ഒഴുകിയെത്തിയതോടെ റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായിരുന്നു.
രോഗികളെ വരെ ചുമന്നിറക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
ഫോർവീൽ ജീപ്പുകൾ മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. റോഡ് ഗതാഗതയോഗ്യമല്ലാത്തതുകൊണ്ട് പല കുടുംബങ്ങളും വാടക വീടുകളിലേക്കു താമസം മാറി.
19 MINUTES AGO 19 MINUTES AGO 35 MINUTES AGO വഴിസൗകര്യമില്ലാത്തതിനാൽ സ്ഥലം കൈമാറാനും കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. സി.എം.ജോൺസൻ ചോറ്റുപാറയിൽ, പി.ആർ.സന്തോഷ് കുമാർ പാലൂർ, വി.ജെ.ജോർജ്കുട്ടി വളയങ്ങനാൽ എന്നിവർ അടങ്ങിയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

