മോരിക്കര∙ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖന്റെ മോരിക്കരയിലെ ഇൻഡസ്ട്രിയൽ വർക്ഷോപ്പിൽ പൊലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും പരിശോധന നടത്തി.
മുൻപ് അസ്വാഭാവിക മരണത്തിനു കേസെടുത്തതിനു പിന്നാലെ എലത്തൂർ പൊലീസ് പരിശോധന നടത്തി യുവതിയുടെ ബാഗ് കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്നു തെളിഞ്ഞതോടെ ഇന്നലെ രാവിലെ ഫൊറൻസിക് സംഘത്തെ എത്തിച്ചു പരിശോധന നടത്തുകയായിരുന്നു.
48 SECONDS AGO
8 MINUTES AGO
19 MINUTES AGO
വർക്ഷോപ്പിൽ പ്രതി കൃത്യം നടത്തിയപ്പോൾ ഉപയോഗിച്ച ടവ്വലും യുവതി മരിച്ച ശേഷം തറയിൽ കിടത്തിയ സ്ഥലത്തെ മണ്ണിന്റെ സാംപിളും ശാസ്ത്രീയ പരിശോധനയ്ക്കായി സംഘം ശേഖരിച്ചു.
ആത്മഹത്യ ചെയ്യും മുൻപു യുവതിക്ക് ജൂസിൽ കലർത്തി നൽകിയ ഉറക്കഗുളികയുടെ അംശങ്ങൾ വർക്ഷോപ്പിൽ നിന്നു ലഭിച്ചിട്ടുണ്ട്.
പ്രതിക്ക് ഉറക്കഗുളിക എവിടെ നിന്നു ലഭിച്ചെന്നും പൊലീസ് അന്വേഷണം നടത്തും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കഴിഞ്ഞദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ഇന്ന് അപേക്ഷ പരിഗണിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ വർക്ഷോപ്പിൽ എത്തിച്ചു കൂടുതൽ തെളിവെടുപ്പ് നടത്തും.
ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ച സാംപിൾ ഉടൻ പരിശോധന നടത്താനുള്ള ശ്രമത്തിലാണു പൊലീസ്.
ഫൊറൻസിക് ഓഫിസർ സി.അജിന, വിരലടയാള വിദഗ്ധൻ കെ.വി.സുധീഷ്, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത്, എസ്ഐമാരായ വി.ടി.ഹരീഷ് കുമാർ, സഹദ് എന്നിവരാണ് വർക്ഷോപ്പിൽ എത്തി പരിശോധന നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

