ശാസ്താംകോട്ട ∙ തടാക സംരക്ഷണവും പോളിടെക്നിക് കോളജും കാർഷികോൽപന്ന സംസ്കരണ – ശീതീകരണ യൂണിറ്റും അടക്കം ഓരോ സംസ്ഥാന ബജറ്റിലും കുന്നത്തൂർ നിയോജകമണ്ഡലത്തിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജലരേഖ.
200 കോടിയിലേറെ രൂപയുടെ പദ്ധതികളാണു ടെൻഡർ നടപടികൾ പോലുമാകാതെ വർഷങ്ങളായി കടലാസിൽ വിശ്രമിക്കുന്നത്. ശാസ്താംകോട്ട
താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കാൻ 50 കോടി രൂപയാണ് ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചത്. സ്ഥലം ഏറ്റെടുക്കാൻ വൈകിയതോടെ പദ്ധതി ഉപേക്ഷിച്ചു.
പള്ളിക്കലാറിനു കുറുകെ ശൂരനാട് വടക്ക് പാതിരിക്കൽ റഗുലേറ്റർ കം ബ്രിജ് നിർമിക്കാൻ 5 കോടി രൂപ ഓരോ ബജറ്റിലും വകയിരുത്തും.
കാലഹരണപ്പെട്ട അണക്കെട്ട് ഏതു നിമിഷവും തകരുമെന്ന ആശങ്കയിലാണു കർഷകർ.
മഴക്കാലത്ത് ജീവൻ കയ്യിലെടുത്ത് ആണു പ്രദേശവാസികൾ അണക്കെട്ടിനു മുകളിലൂടെ കടന്നുപോകുന്നത്. 125 കോടി രൂപയുടെ കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക് സമഗ്ര ശുദ്ധജല പദ്ധതിയിൽ പൈപ്പിടൽ പോലും എങ്ങുമെത്തിയില്ല.
അമ്പുവിളയിലെ ജലശുദ്ധീകരണ ശാലയുടെ നിർമാണവും പാതിവഴിയിലാണ്.
കല്ലടയാറിനു കുറുകെ പടിഞ്ഞാറേകല്ലട – മൺറോതുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണയ്ങ്കാട്ട് കടവ് പാലത്തിന് 25 കോടി രൂപയാണു പ്രഖ്യാപിച്ചത്.
9 വർഷം മുൻപു ഭരണാനുമതി ലഭിച്ചെങ്കിലും ഇതുവരെ ടെൻഡർ നടപടികൾ തുടങ്ങിയിട്ടില്ല. മൈനാഗപ്പള്ളി റെയിൽവേ മേൽപാലവും യാഥാർഥ്യമായില്ല.
തടാക സംരക്ഷണത്തിനുള്ള 1 കോടി രൂപയുടെ പദ്ധതിയും വിജയം കണ്ടില്ല.
കുന്നത്തൂർ പാരാ മെഡിക്കൽ കോളജ് – 5 കോടി, ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം – 5 കോടി, പോരുവഴി ഗവ. ഐടിഐ കെട്ടിടം – 20 കോടി, ചേലക്കോട്ടുകുളങ്ങര – ശൂരനാട് തെക്ക് വലിയതറക്കടവ് പാലം – 15 കോടി, കാർഷികോൽപന്ന സംസ്കരണ ശീതീകരണ യൂണിറ്റ് – 10 കോടി എന്നീ പദ്ധതികളും പ്രഖ്യാപനത്തിൽ ഒതുങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

