കോഴിക്കോട് ∙ ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 43,584 കുട്ടികൾ കുത്തിവയ്പ് സ്വീകരിച്ചതായി സബ് കലക്ടർ എസ്.ഗൗതം രാജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ, വാക്സീനെടുക്കുന്നതിലെ ആശങ്ക പരിഹരിക്കാൻ ബോധവത്കരണം ശക്തമാക്കൽ, സോഷ്യൽ മീഡിയ വഴി ക്യാംപെയ്ന്റെ സന്ദേശം ജനങ്ങളിലെത്തിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
സബ് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.
ജെ.നവ്യ തൈക്കാട്ടിൽ വാക്സീനേഷൻ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി ഡിഎംഒ ഡോ.
വി.ആർ.ലതിക, കോഴിക്കോട് മെഡിക്കൽ കോളജ് കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. അസ്മ റഹീം, ഐഎപി പ്രതിനിധികളായ ഡോ.
രാജേഷ്, ഡോ. സജ്ന സയിദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

