കോഴിക്കോട് ∙ ഇലക്ട്രിക് സ്കൂട്ടറിന്റെ ചാർജർ മോഷണം നടത്തിയ മലപ്പുറം സ്വദേശി പുതുപ്പള്ളി പള്ളാട്ടു വീട്ടിൽ മർസുക്കിനെ (24) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. കഴിഞ്ഞ ശനിയാഴ്ച കൊണ്ടോട്ടി സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ തൊണ്ടയാടുള്ള സ്ഥാപനത്തിന് മുന്നിൽ ചാർജ് ചെയ്യാൻ നിർത്തിയിട്ട
സമയത്ത് മോഷണം പോവുകയായിരുന്നു.
മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർമാരായ ഭവിത, അമൽ ജോയ്, സിപിഒമാരായ ഉമേഷ്, സച്ചിൻ എന്നിവർ അടങ്ങിയ അന്വേഷണസംഘം നിരവധി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെക്കുറിച്ച് മനസ്സിലാക്കുകയും പ്രതി ജോലി ചെയ്യുന്ന മാങ്കാവിലുള്ള സ്ഥാപനത്തിൽ നിന്നും പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

