സംസ്ഥാനത്തെ ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്ക് തന്നെ. 2024–25 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലക്കാരുടെ ആളോഹരി വരുമാനം 2.61 ലക്ഷം രൂപയായി.
തൊട്ടുമുന്‍ വർഷമിത് 2.45 ലക്ഷം രൂപയായിരുന്നു. ഒരു വർഷത്തിനുള്ളിൽ 6.5 ശതമാനം വര്‍ധിച്ചുവെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ വച്ച സാമ്പത്തിക സര്‍വേയിൽ പറയുന്നു.
വൻകിട
വ്യവസായങ്ങളും ഐടി പാർക്കുകളുമുള്ളതാണ് എറണാകുളത്തെ വരുമാനം വർധിക്കാൻ കാരണം. സംസ്ഥാനത്തെ ജനങ്ങളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ് ആളോഹരി വരുമാനം.
സംസ്ഥാനതലത്തിൽ ഇത് 1.90 ലക്ഷം രൂപയാണ് .
ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 2.59 ലക്ഷം രൂപ.
കൊല്ലം (2.4 ലക്ഷം രൂപ), കോട്ടയം (2.31 ലക്ഷം രൂപ), തൃശൂർ (2.11 ലക്ഷം രൂപ), ഇടുക്കി (2.05 ലക്ഷം രൂപ), തിരുവനന്തപുരം (1.97 ലക്ഷം രൂപ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. മലപ്പുറം ജില്ലയാണ് ആളോഹരി വരുമാനത്തിൽ ഏറ്റവും പിന്നിൽ 1.18 ലക്ഷം രൂപയാണ് ഓരോ മലപ്പുറത്തുകാരന്റെയും ആളോഹരി വരുമാനം.
1.28 ലക്ഷം രൂപയുമായി വയനാടും 1.49 ലക്ഷം രൂപയുമായി കാസർഗോഡും യഥാക്രമം 13,12 സ്ഥാനങ്ങളിലുണ്ട്.
വടക്കൻ ജില്ലകളിൽ കുറവ്
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കുറവാണെന്നും കണക്കുകൾ പറയുന്നു. ഇതിൽ ആറെണ്ണവും വടക്കൻ കേരളത്തിലാണ്.
തെക്കോട്ട് വരുമ്പോൾ പത്തനംതിട്ടയിൽ മാത്രമാണ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ആളോഹരി വരുമാനം രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 12–ാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ട ഇക്കുറി പത്താമതെത്തി. മധ്യ–തെക്കൻ ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

