ആലങ്ങാട് ∙ റോഡും പാതയോരവും തമ്മിൽ ഒരടിയിലേറെ ഉയരവ്യത്യാസം വന്നതോടെ മുപ്പത്തടം– കടുങ്ങല്ലൂർ റോഡിൽ അപകടങ്ങളേറുന്നു. ദിവസങ്ങൾക്കു മുൻപാണു റോഡ് റീടാറിങ് നടത്തിയത്. എന്നാൽ ടാറിങ് പൂർത്തിയായി കഴിഞ്ഞപ്പോൾ റോഡും തറനിരപ്പും തമ്മിൽ പലഭാഗങ്ങളിലും ഒരടിയിലേറെ ഉയരവ്യത്യാസമുണ്ടായി.
ഇതോടെ അപകടങ്ങളും പെരുകാൻ തുടങ്ങി. റോഡരികു ചേർന്നു പോകുന്ന ഇരുചക്രവാഹനങ്ങളും സൈക്കിൾ യാത്രികരുമാണു കൂടുതലും അപകടത്തിൽപെടുന്നത്.
രാത്രി സമയത്താണ് അപകടഭീഷണി കൂടുതൽ.
കൂടാതെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റോഡിലേക്കു വാഹനങ്ങൾക്കു പ്രവേശിക്കുന്നതിനും ബുദ്ധിമുട്ടുള്ളതായി പരാതിയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ തിരക്കുള്ള സമയത്തു ജീവഹാനി വരെ സംഭവിക്കാം.അതിനാൽ എത്രയും പെട്ടെന്ന് റോഡും തറനിരപ്പും തമ്മിലുളള ഉയരവ്യത്യാസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി പൊതുമരാമത്തു വിഭാഗം സ്വീകരിക്കണമെന്നാണു വാഹനയാത്രികരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

