ആറ്റിങ്ങൽ ∙ ബൈപാസ് നിർമാണം നടക്കുന്ന കൊല്ലമ്പുഴ ഭാഗത്ത്, സംരക്ഷണ ഭിത്തിയിൽ രൂപപ്പെട്ട വിള്ളലുകൾ അപകട
ഭീതി ഉയർത്തുന്നതായി നാട്ടുകാർ. സർവീസ് റോഡിനും ബൈപാസിനും ഇടയിൽ നിർമിച്ചിട്ടുള്ള കോൺക്രീറ്റ് ഭിത്തിയിലാണു വിള്ളലുകൾ. പതിനഞ്ചോളം വിള്ളലുകൾ വിവിധയിടങ്ങളിലായി ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
നിർമാണ കമ്പനിയിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ചിലയിടങ്ങളിലെ വിള്ളലുകൾ സിമന്റ് തേച്ച് അടച്ചതായും നാട്ടുകാർ പറയുന്നു.
എന്നാൽ ഇത് സുരക്ഷിതമല്ലെന്നാണ് ഇവരുടെ ആരോപണം.മുപ്പത് കിലോമീറ്ററോളം ദൈർഘ്യമുള്ള കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതയുടെ ഭാഗമായാണ് ആറ്റിങ്ങൽ ബൈപാസ് നിർമിക്കുന്നത്. മാമത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ബൈപാസിന് പതിനൊന്ന് കിലോമീറ്ററോളം ദൂരമുണ്ട്.വിള്ളലുകൾ കണ്ട
ഭാഗത്ത് സർവീസ് റോഡിൽ നിന്ന് ഏകദേശം അഞ്ച് മീറ്ററോളം ഉയരമുണ്ട്. എന്നാൽ വിള്ളലുകൾ ഉണ്ടായതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണു നിർമാണ കമ്പനി അധികൃതർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

