പേരാവൂർ ∙ വിദേശത്തും നാട്ടിലും ലക്ഷങ്ങൾ വിലയുള്ളതായി പറയപ്പെടുന്ന വെള്ളിമൂങ്ങ പരുക്കേറ്റ് പറക്കാൻ കഴിയാതെ പേരാവൂരിലെ മലബാർ ബിഎഡ് കോളജിന്റെ ക്ലാസ് മുറിയിൽ കയറിക്കൂടിയത് വിദ്യാർഥികൾക്കും അധ്യാപകർക്കും കൗതുകക്കാഴ്ചയായി. അപ്രതീക്ഷിതമായി വന്ന സന്ദർശകൻ പറന്നുപോകാത്തതിന്റെ കാരണം പരിശോധിച്ചപ്പോളാണ് ചിറകിനും കാലിനും പരുക്ക് പറ്റിയതായി കണ്ടെത്തിയത്. അപൂർവ ഇനം വെള്ളിമൂങ്ങയാണെന്ന് തിരിച്ചറിഞ്ഞതോടെ കോളജ് അധികൃതർ വനം വകുപ്പിനെ വിവരമറിയിച്ചു.
മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും, മിറാജ് പേരാവൂരും ചേർന്ന് വെള്ളിമൂങ്ങയെ പിടികൂടി വനം വകുപ്പിന് കൈമാറി. ഇതിനെ ചികിത്സയ്ക്കായി കൊണ്ടുപോയി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

