വെള്ളറട∙മൈലച്ചൽ ഇലിപ്പിക്കൽ വീട്ടിൽ അനുഷ(28) ഭർതൃഗൃഹത്തിൽ ആത്മഹത്യ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ശ്രീകൃഷ്ണ സ്വരാജിന്റെ വീടായ കരിക്കമാൻകോട് തെറ്റിയറ ശ്രീലക്ഷ്മിഭവനിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. പരേതനായ അപ്പുവിന്റെയും ഉഷയുടെയും മകളാണ് അനുഷ.
രണ്ടു മക്കളുണ്ട്. 2020 ജനുവരി ആറിനായിരുന്നു ഇവരുടെ വിവാഹം.
തിങ്കളാഴ്ച 6 വർഷം തികയും. അന്നാണ് സഞ്ചയനവും.
അനുഷയെ ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്. നിറത്തിന്റെ പേരിൽ അധിഷേപിച്ചിരുന്നതായും പരാതിയുണ്ട്. ആർഡിഒയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം അനുഷയുടെ കുടുംബവീട്ടിലാണ് സംസ്കരിച്ചത്.
മൂത്ത മകനെയും കൂട്ടി ഭർതൃപിതാവും കുറച്ചു ബന്ധുക്കളും സംസ്കാരത്തിന് എത്തിയിരുന്നു. ഇരു വീട്ടുകാരും തമ്മിൽ ചെറിയ വാക്കേറ്റവും ഉണ്ടായി.
മക്കൾ: ഗൗരവ് കൃഷ്ണ, തുമ്പി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

