ആലപ്പുഴ∙ തിരുവനന്തപുരം ടഗോർഹാളിൽ ഭിന്നശേഷി സർഗോത്സവം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെത്തിയതു കണ്ടപ്പോഴാണ് ഭിന്നശേഷിക്കാരനായ മൂന്നാംക്ലാസുകാരൻ ബർക്കത്ത് പേപ്പറും പെൻസിലുമെടുത്തു മുഖ്യമന്ത്രിയെ വരയ്ക്കാൻ തുടങ്ങിയത്. പത്ത് മിനിറ്റ് കൊണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രി ആർ.ബിന്ദുവിന്റെയും മനോഹരമായ കാരിക്കേച്ചർ പൂർത്തിയാക്കി.
പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങി ചിത്രവുമായി നേരെ മുഖ്യമന്ത്രിയുടെ മുന്നിലേക്ക്.ചിത്രം വാങ്ങി നോക്കി വിവരങ്ങളും ചോദിച്ചറിഞ്ഞു തോളത്തു തട്ടിയുള്ള മുഖ്യമന്ത്രിയുടെ അഭിനന്ദനവും ലഭിച്ചതോടെ ബർക്കത്തിനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
ഭിന്നശേഷിക്കാർ നിർമിക്കുന്ന വിത്തുകൾ ഉപയോഗിച്ചുള്ള പേനകൾ വിൽക്കുന്നതിനാണു ബർക്കത്തും പിതാവ് വലിയമരം പുന്നിലത്ത് വീട്ടിൽ നജ്മുദ്ദീനും കുടുംബവും സർഗോത്സവ വേദിയിലെത്തിയത്. ബർക്കത്തിന്റെ ലൈവ് ക്ലേ മോഡലിങ്ങും സ്റ്റാളിലുണ്ടായിരുന്നു.
സ്റ്റാളിലിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തുന്നതു ബർക്കത്ത് ശ്രദ്ധിച്ചതും വരയ്ക്കാൻ ആരംഭിച്ചതും. മുഖ്യമന്ത്രിക്കു പിന്നാലെ വേദിയിൽ നിന്നിറങ്ങിയ മന്ത്രി ആർ.ബിന്ദുവിനെയും നേരിൽ കണ്ട് ബർക്കത്ത് വരച്ച ചിത്രങ്ങൾ സമ്മാനിച്ചു.
ബർക്കത്ത് ചിത്രം സമ്മാനിക്കുന്നതിന്റെ വിഡിയോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പങ്കുവച്ചതിനു പിന്നാലെ ഒട്ടേറെ പേരാണ് അഭിനന്ദനവുമായി എത്തിയത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായ ബർക്കത്ത് ആലപ്പുഴ ലജ്നത്ത് എൽപിസ്കൂൾ വിദ്യാർഥിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

