പെരുവ ∙ മുളക്കുളത്ത് അഞ്ചു വർഷത്തിനിടയിൽ നെൽക്കൃഷി അവസാനിപ്പിച്ചത് 150 ഏക്കറോളം പാടത്ത്. കനത്ത നഷ്ടവും അധികൃതരുടെ സഹായമില്ലാത്തതുമാണ് കാരണം. ഇടയാറ്റുപാടം, മുളക്കുളം സൗത്ത്, അവർമ പാടശേഖരങ്ങളിലാണ് അടിസ്ഥാന സൗകര്യമില്ലാത്തതു മൂലം കർഷകർ കൃഷി ഉപേക്ഷിച്ചത്.
∙ പാടത്തെ വെള്ളം വറ്റിക്കാനായി മണപ്പുഴ പാലത്തിനു മുകൾവശം ചീപ്പ് നിർമിച്ച് മോട്ടർ വയ്ക്കാൻ പഞ്ചായത്ത് അംഗങ്ങൾ തുക അനുവദിച്ചു.
ചീപ്പും മോട്ടറും വച്ചില്ല. ∙ സമയത്ത് വെള്ളം വറ്റിക്കാത്തതിനാൽ കൃഷി നടത്താൻ കഴിയുന്നില്ല.
∙ വൈകി കൃഷിയിറക്കിയാൽ കൊയ്ത്തുസമയമാകുമ്പോൾ മഴ. ഇതോടെ കൃഷി നശിക്കുന്നു.
∙ പ്രതിസന്ധി പതിവായതോടെ കർഷകർ കൃഷിയിൽ നിന്നു മാറി നിൽക്കാൻ തീരുമാനിച്ചു.
∙ അഞ്ചു വർഷം മുൻപു വരെ മുളക്കുളം ഇടയാറ്റ് പാടശേഖരങ്ങളിലെല്ലാം കൃഷിയുണ്ടായിരുന്നു. ഇനിയതിനു കർഷകർ തയാറല്ല.
∙ ഇതേ അവസ്ഥ തന്നെയാണ് മലപ്പുറം സൗത്ത് പാടത്തും, അവർമ പാടശേഖരത്തിലും. ∙ കർഷകർക്കായി പഞ്ചായത്ത് ബജറ്റിൽ പണം വകയിരുത്തും.
ഇതിൽ ഒരു വീതം വളം സബ്സിഡിയായി കിട്ടും. മറ്റൊന്നുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

