കൊല്ലം ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ സാങ്കേതിക തകരാറിലായി. കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ യാത്ര ആരംഭിച്ച ബസ് വഴിമധ്യേയാണ് തകരാറിലായത്.
എയർ ലീക്ക് ആയതിനെ തുടർന്ന് ബസ് പൂർണ്ണമായും നിലച്ചു. ഇന്ന് രാവിലെ 8.30-ഓടെ സർവീസ് ആരംഭിച്ച ബസിലെ യാത്രക്കാരെ പിന്നീട് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
തുടർന്ന് കൊല്ലം ഡിപ്പോയിൽ നിന്നുള്ള മെക്കാനിക്കൽ വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഇതിനിടെ, ബസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പരിക്കേറ്റു.
യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്ന പ്രിയദർശിനി ബസ് യാഥാർത്ഥ്യമായതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസം മന്ത്രിയുടെ ദേഹത്ത് വീഴുകയായിരുന്നു. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെയാണ് സംഭവം.
മന്ത്രിയുടെ തലയിൽ പായസം വീഴുകയായിരുന്നെങ്കിലും കാര്യമായ പൊള്ളലില്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

