പയ്യന്നൂർ∙ ദേശീയപാത ബൈപാസ് റോഡ് പരിസരത്ത് മഴക്കാലത്തെ വെള്ളക്കെട്ടുകൾക്ക് പരിഹാരം കാണാൻ നഗരസഭാ അധ്യക്ഷൻ സരിൻ ശശിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തി. കണ്ടോത്ത് കോത്തായി മുക്കിനും പെരുമ്പ ചിറ്റാരിക്കൊവ്വലിനും ഇടയിൽ പലയിടത്തും മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടാറുണ്ട്. റോഡിന് സമീപം കോളാഞ്ഞി തോട് മൂടിയതിനെ തുടർന്ന് കഴിഞ്ഞ മഴക്കാലത്ത് പ്രദേശത്തെ നിരവധി വീട്ടുകാർ ദുരിതത്തിലായിരുന്നു.
ദേശീയപാതയുടെ ബൈപാസ് കടന്നുപോകുന്ന അമ്പലത്തറയിൽ വെള്ളമൊഴുകി പോകാൻ വഴിയില്ലാത്ത അവസ്ഥയാണ്.
കോറോം – കാനായി അണ്ടർ പാസുൾപ്പെടെയുള്ള സ്ഥലങ്ങളിലുണ്ടായ വെള്ളക്കെട്ട് ചെറിയ വാഹനങ്ങൾക്ക് ഭീഷണിയായി മാറിയിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് മഴ തുടങ്ങുന്നതിന് മുൻപ് ശാശ്വത പരിഹാരം കാണുന്നതിനായാണ് പുതുതായി ചുമതലയേറ്റ നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രദേശങ്ങൾ സന്ദർശിച്ചത്.
ദേശീയപാത അതോറിറ്റി മാനേജർ ഹരികേശ്, ഇൻഡിപെൻഡന്റ് എൻജിനീയർ മനോജ് കുമാർ, മേഘ കൺസ്ട്രക്ഷൻസ് സീനിയർ മാനേജർ കൊണ്ട
റെഡ്ഡി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിസിന, മരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രവീൺ, നഗരസഭ എൻജിനീയർ അനീഷ് കാമ്പ്രത്ത്, കൗൺസിലർ എൻ.വി.രാജൻ, കെ.പവിത്രൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

