കണ്ണൂർ ∙ ഡിഎ അവകാശമല്ല സർക്കാരിന്റെ ഔദാര്യമാണെന്നു പറഞ്ഞ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ചു പുതിയ സത്യവാങ്മൂലം നൽകി ജിവനക്കാരോട് മാപ്പു പറയണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ അധ്യക്ഷത വഹിച്ചു.
ഡി.മുസ്തഫ, ഡിസിസി വൈസ് പ്രസിഡന്റ് വി.വി.പുരുഷോത്തമൻ, പി.മാധവൻ, രജിത് നാറാത്ത്, ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ, പി.ഗോപാലകൃഷ്ണൻ നായർ, ടി.വി.ഗംഗാധരൻ, എൻ.ഹരിദാസൻ, ഡി.എ.ഹരിഹരൻ, പി.രാഘവൻ, കെ.സുകുമാരൻ, സണ്ണി എന്നിവർ പ്രസംഗിച്ചു.വനിതാ സമ്മേളനം ഡോ. കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.
എം.വാസന്തി അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ രജനീ രമാനന്ദ്, കെ.സരോജിനി, ശ്രീജ മഠത്തിൽ, നദീറ സുരേഷ്, ടി.വനജ, ടി.എസ്.രാധാമണി, ഗിരിജ നായർ, തങ്കമ്മ വേലായുധൻ, പി.വി.ധനലക്ഷ്മി, ഡോ. കെ.സുശീല ,ഡോ.
വി.എൻ.രമണി എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് നഗരത്തിൽ സംഘടനയുടെ ശക്തി വിളിച്ചറിയിച്ച പ്രകടനം നടന്നു. പ്രഭാത് ജംക്ഷനിൽ നിന്നാരംഭിച്ച പ്രകടനം നെഹ്റു സ്റ്റേഡിയത്തിനു സമീപം സമാപിച്ചു.
എം.പി.വേലായുധൻ, ആർ.രാജൻ കുരുക്കൾ, പി.ഗോപാലകൃഷ്ണൻ നായർ, കെ.വി.മുരളി, വി.മധുസൂദനൻ, നദീറ സുരേഷ്, ടി.എസ്.സലിം, ടി.വിനയദാസ്, കോട്ടാത്തല മോഹനൻ, സുകുമാരൻ നായർ, തെങ്ങിൻകോട് ശശി, കുഞ്ഞുമൊയ്തു, സഹദേവൻ, മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

