ആറ്റപ്പാടം ∙ ആഘോഷനിറവിൽ പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ–ആറാട്ട് ഉത്സവം ഇന്ന് ആഘോഷിക്കും. തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവർ കാർമികത്വം വഹിക്കും. കോനൂർ മഹാദേവ ക്ഷേത്രം, കട്ടപ്പുറം മുക്കിൽ ഭഗവതി ക്ഷേത്രം, എറത്താംപറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള താലംവരവ് ഭക്തിനിർഭരമായി.
ദേവീരൂപം വഹിച്ചുള്ള താലം വരവിനു വാദ്യമേളങ്ങളും കൊട്ടുംപാട്ടും, കാളകളി, മുടിയാട്ടം എന്നിവ അകമ്പടിയായി. അമൃതഭോജനവും ഒരുക്കി.
ആറ്റപ്പാടം, കട്ടപ്പുറം, കൂട്ടാലപ്പുറം, അന്നനാട് ഭാഗങ്ങളിൽ നിന്നുള്ള തണ്ടികവരവ്, വാസ്തുരക്ഷോഘ്നഹോമം, വാസ്തുബലി, ചെറ്റാരിക്കൽ ഗൗരീശങ്കരം പിന്നൽതിരുവാതിര സംഘം അവതരിപ്പിച്ച പിന്നൽ തിരുവാതിര, സൗപർണിക നൃത്തസംഗീത വിദ്യാലയം അവതരിപ്പിച്ച നൃത്തസന്ധ്യ, ബാലഭദ്ര മാതൃസംഘത്തിന്റെ നേതൃത്വത്തിൽ ദേവീമാഹാത്മ്യ പാരായണം, പൊങ്കാല, വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി, മുത്തപ്പനു മഹാനിവേദ്യം, ദീപക്കാഴ്ച, ശ്രീഭദ്ര സ്കൂൾ ഓഫ് ഡാൻസിൽ പരിശീലനം പൂർത്തിയാക്കിയ കലാകാരി ആരാധ്യ രാജേഷിന്റെ അരങ്ങേറ്റം, കലാസന്ധ്യ. ദേശത്തെ പറയ്ക്കെഴുന്നള്ളിപ്പ്, ബാലഭദ്ര നാരായണ പാരായണ സമിതിയുടെ സമ്പൂർണ നാരായണീയ പാരായണം, നാഗങ്ങൾക്കു തളിച്ചുകൊട, വിശേഷാൽപൂജ, പുള്ളുവൻപാട്ട്, പള്ളിവേട്ട
എന്നിവ നടത്തി.
ഉത്സവദിനമായ ഇന്ന് 8നു നവകലശാഭിഷേകം, 8.15നു തോറ്റംപാട്ട്, 8.30നു കാഴ്ചശീവേലി, ചാലക്കുടി കേശവൻ നയിക്കുന്ന പഞ്ചാരിമേളം, 12 മുതൽ അമൃതഭോജനം, 4.30നു പകൽപൂരം, ചാലക്കുടി വേണു നമ്പിടിയുടെ പ്രമാണത്തിൽ പാണ്ടിമേളം, രാത്രി 8നു സംവേദ വേണു നമ്പിടിയുടെ തായമ്പക, 9ന് സൗപർണിക നൃത്തസംഗീത വിദ്യാലയം ഒരുക്കുന്ന സംഗീതസുധ, 11.30ന് ആറാട്ടുബലി, 12.30നു ക്ഷേത്രക്കുളത്തിൽ ആറാട്ട്, തുടർന്ന് ആറാട്ടുകഞ്ഞി, 2നു പഞ്ചവിംശതി കലശാഭിഷേകം, 2.30നു പന്തിരുനാഴി, വലിയ ഗുരുതി. എഴുന്നള്ളിപ്പിൽ തോട്ടേക്കാട് വിനായകൻ ഭഗവതിയുടെ തിടമ്പേറ്റും.
പ്രസിഡന്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ.മോഹനൻ എന്നിവർ നേതൃത്വം നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

