തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജിയിൽ ശസ്ത്രക്രിയകൾക്കായി രോഗികളുടെ കാത്തിരിപ്പ്. അടിയന്തര കാർഡിയോളജി ഇന്റർവെൻഷനൽ ശസ്ത്രക്രിയകൾ ഒഴികെ ഉള്ളവയ്ക്കാണ് രോഗികൾ കാത്തിരിക്കുന്നത്.
അടിയന്തര സാഹചര്യമില്ലാത്ത ശസ്ത്രക്രിയകൾ ചെയ്യാനായി 2 മുതൽ 3 ആഴ്ച വരെ കാത്തിരിക്കണമെന്നു ഇതു സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അധികൃതർ പറയുന്നു.
രോഗിബാഹുല്യവും ഡോക്ടർമാരുടെ കുറവുമാണ് ശസ്ത്രക്രിയകൾക്കായി രോഗികൾ കാത്തിരിക്കേണ്ടി വരുന്നതിന് കാരണമെന്നാണ് വിവരം.ഇതു സംബന്ധിച്ച് അധികൃതരുടെ വിശദീകരണം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ആശുപത്രിയിൽ റഗുലർ ഒപി ഉള്ളത്.
ഈ ദിവസങ്ങൾക്ക് പുറമേ വെള്ളിയും ശനിയും തുടർപരിശോധനയും ഉണ്ട്.
റഗുലർ ഒപി ദിവസങ്ങളിൽ 550 മുതൽ 630 രോഗികൾ എത്തുന്നുണ്ട്. കഴിഞ്ഞ 6 മാസത്തിനിടയിൽ മാത്രം 48603 രോഗികളാണ് കാർഡിയോളജിയിൽ ചികിത്സ തേടി എത്തിയത്.ആൻജിയോപ്ലാസ്റ്റി വഴി സ്റ്റെന്റുകൾ ഇടാനായി 7200 മുതൽ 1 ലക്ഷത്തിലധികം രൂപയാണ് ചെലവ്.
ഹൃദയ വാൽവുകളിലെ തകരാർ പരിഹരിക്കാനുള്ള സ്റ്റെന്റുകൾക്കായാണ് ഈ തുക ചെലവഴിക്കേണ്ടി വരുന്നത്.
ഒരു സ്റ്റെന്റ് ഇടാനായി 72, 200 , 2 സ്റ്റെന്റിനായി 1,03,800, 3 സ്റ്റെന്റിനായി 1,35, 400 എന്നിങ്ങനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ നൽകേണ്ടത്. ഇത് ആരോഗ്യ സുരക്ഷാ പദ്ധതികളായ കെഎഎസ്പി, കെബിഎഫ് തുടങ്ങിയ വഴി തിരികെ നൽകും.
ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ഇല്ലാത്തവർ ഈ തുക ചെലവഴിക്കേണ്ടി വരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

