കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തെയും ക്ഷേത്രനഗരിയെയും ആഘോഷത്തിന്റെ വർണാഭയിലാക്കി താലപ്പൊലി ഉത്സവത്തിനു സമാപനം. നാലാം താലപ്പൊലി നാളിൽ ഉച്ചയ്ക്ക് ഒന്നിനു കുരുംബ അമ്മയുടെ നടയിൽനിന്ന് എഴുന്നള്ളിപ്പ് തുടങ്ങി.
കൊടുങ്ങല്ലൂർ അച്യുതൻകുട്ടി കൊടുങ്ങല്ലൂരമ്മയുടെ സ്വർണക്കോലമേന്തി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഉത്സവം തുടങ്ങിയത്. അയിലൂർ അനന്ത നാരായണ ശർമ ആയിരുന്നു പ്രമാണം.
കിഴക്കൂട്ട് അനിയൻ മാരാർക്കായിരുന്നു ചെണ്ടമേളത്തിന്റെ നേതൃത്വം.
വൈകിട്ട് വലിയ ആനപ്പന്തലിൽ എഴുന്നള്ളിപ്പ് പ്രവേശിച്ചതോടെ മേളപ്രേമികളുടെ ആരവമുയർന്നു. പാണ്ടിമേളത്തിന്റെ രൗദ്രഭാവം ഒട്ടും ചോരാതെ കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിൽ കാഴ്ചവച്ചു.
ചെണ്ടമേളം ആസ്വദിക്കാൻ എത്തിയ മേളപ്രേമികൾ താലപ്പൊലി ആഘോഷത്തെ ധന്യമാക്കി. എഴുന്നള്ളിപ്പ് പൂർത്തിയായതോടെ ദീപാരാധനയും തുടർന്നു വെടിക്കെട്ടും നടന്നു.
രാത്രി എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.
നാലാം നാളിൽ കോലമേന്തിയത് കൊടുങ്ങല്ലൂർ അച്യുതൻകുട്ടി
കൊടുങ്ങല്ലൂർ ∙ കുരുംബ ക്ഷേത്രത്തിലെ നാലാം താലപ്പൊലി നാളിൽ കൊടുങ്ങല്ലൂരമ്മയുടെ സ്വർണക്കോലം ഏന്തിയതു കൊടുങ്ങല്ലൂരിന്റെ അരുമയായ ഗജവീരൻ കൊടുങ്ങല്ലൂർ അച്യുതൻകുട്ടി. 1985ൽ ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ കണക്കശേരി ശിവശങ്കരൻ ക്ഷേത്രത്തിൽ നടയിരുത്തിയതാണ് അച്യുതൻകുട്ടി എന്ന ലക്ഷണമൊത്ത കൊമ്പനെ. ലക്ഷണമൊത്ത കൊമ്പുകളും നിലത്തുമുട്ടുന്ന തുമ്പിക്കൈയും ഉയർന്ന മസ്തകവും അച്യുതൻകുട്ടിയെ വ്യത്യസ്തനാക്കുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

