കൊച്ചി ∙ റോഡിൽ ഇടിച്ചിട്ട പെൺകുട്ടിയെ തിരിഞ്ഞുപോലും നോക്കാതെ കടന്നുകളഞ്ഞ കാർ യാത്രക്കാർക്കായി അന്വേഷണം.
എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർഥിനി ദീക്ഷിതയെയാണ് അജ്ഞാത കാർ ഇടിച്ച് തെറിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദേശാഭിമാനി റോഡിലുണ്ടായ അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നു. ഇടിയുടെ ആഘാതത്തിൽ ദീക്ഷിത റോഡിൽ തെറിച്ചുവീണു.
പിന്നാലെ കാർ നിർത്തിയെങ്കിലും നാട്ടുകാർ ഓടി കൂടിയതോടെ കാർ കടന്നു കളയുകയായിരുന്നു.
ദീക്ഷിതയുടെ വൃക്കയ്ക്കാണു ഗുരുതര പരുക്കേറ്റത്. നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിദ്യാർഥിനി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എളമക്കര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംശയമുള്ള ചില വാഹനങ്ങളുടെ ഉടമകളെ ചോദ്യം ചെയ്തതായും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

