മണിമല ∙ വൃത്തിയാക്കിയ ഇടത്ത് വീണ്ടും മാലിന്യം തള്ളുന്നതായി പരാതി. മണിമല മാർക്കറ്റ് ജംക്ഷനിൽ അങ്കണവാടിയിലേക്കും റേഷൻ കടയിലേക്കുമുള്ള പൊതുവഴിയിലാണ് മാലിന്യ തള്ളുന്നത് പതിവാകുന്നത്. കഴിഞ്ഞയാഴ്ച കാട് വെട്ടിയും മാലിന്യങ്ങൾ നീക്കം ചെയ്തും വൃത്തിയാക്കിയ റോഡിലാണ് വീണ്ടും മാലിന്യങ്ങൾ ഇട്ടത്.
സ്ത്രീകളും കുട്ടികളുമടക്കം ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. പുനലൂർ മൂവാറ്റുപുഴ ഹൈവേ റോഡിനു സമാന്തരമായി കിടക്കുന്ന ഈ വഴിക്ക് കെട്ടിടങ്ങളുടെ മറയുള്ളതു കൊണ്ട് രാത്രിയിൽ മദ്യപസംഘങ്ങളുടെ ശല്യവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങളിൽ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

