തൃശൂർ ∙ ഒരൊറ്റ നാടകത്തിനായി കളരി പഠിച്ചത് ഒരു വർഷം! മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജില്ലയിൽ നാടകത്തിനു കിട്ടിയത് രണ്ടാം സ്ഥാനം.
അപ്പീൽക്കരുത്തിൽ മലപ്പുറം കൊളത്തൂർ എൻഎച്ച്എസ്എസ് സംസ്ഥാന കലോത്സവത്തിനെത്തിയത് വയനാട്ടിലെ വേടരാജ്യത്തെ നയിച്ചിരുന്ന ധീരവനിത ‘ഇരവി’യുടെ കഥയുമായാണ്. പ്രധാനവേഷത്തിലെത്തിയ അനാമികയും സിയാൻ ഫൈസലും ഒരു വർഷത്തോളം കളരി പഠിച്ചു.
മറ്റുള്ളവരും കളരി അഭ്യസിച്ചിരുന്നു. ഹരിലാൽ ബത്തേരി രചിച്ച നാടകം ഷിബിൻ ഗൗരിയാണ് സംവിധാനം ചെയ്തത്.
ശ്രീഭദ്ര, അതുല്യ, ഷബീബ്, ശ്രീലക്ഷ്മി, നീലാംബരി, മിൻഹാജ്, നാസിഫ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

