വടകര∙ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ മുൻപിൽ കുഴിയായി കിടന്ന റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. സ്റ്റേഷൻ നവീകരിച്ച കമ്പനിയാണ് 100 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള റോഡും പുതുക്കിപ്പണിയുന്നത്. അരികിൽ ഓട
പണിത് നടപ്പാതയും ഒരുക്കും. സ്റ്റേഷൻ പരിസരത്തെ റോഡ് പോലെ കോൺക്രീറ്റ് സ്ലാബുകൾ കൊണ്ടാണ് നിർമാണം.
റോഡിന്റെ ശോച്യാവസ്ഥ കാരണം മുൻ വശത്തെ 2–ാം പാർക്കിങ് ഏരിയയിലേക്കും എതിർ വശത്തെ പൊലീസ് കൺട്രോൾ റൂം, ട്രാഫിക് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും ബുദ്ധിമുട്ടിലായിരുന്നു.
റോഡ് തകർന്നതു കൊണ്ട് സ്റ്റേഷനിൽ നിന്നു പുറത്തേക്കുള്ള വാഹനങ്ങൾ കീർത്തി മുദ്ര പരിസരത്തുള്ള റോഡിലൂടെ പോകാൻ മടിച്ചിരുന്നു. ഇത് കാരണം എല്ലാ വാഹനങ്ങളും എടോടി വഴി പോകുന്നതു കൊണ്ട് ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.
ഈ പ്രശ്നത്തിനും റോഡ് നിർമാണത്തോടെ പരിഹാരമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

