കോഴിക്കോട് ∙ ഗോവ വേവ്സ് ഫിലിം ബസാറിൽ മികച്ച നേട്ടവുമായി ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ വിദ്യാർഥി കോഴിക്കോട് സ്വദേശി ഹെസ്സ സാലി കഥയും സംവിധാനവും നിർവഹിച്ച അഴി. ഫീച്ചർ ഫിലിം വിഭാഗത്തിൽ രാജ്യാന്തര പുരസ്കാരമായ വർക്ക് ഇൻ പ്രോഗ്രസ് ലാബിൽ റെഡ് സീ ഗ്രാൻഡ് അടക്കം മൂന്നു പുരസ്കാരങ്ങളാണു നേടിയത്.
സിനിമ രംഗത്തെ നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതിന് നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വർഷം തോറും നടത്തി വരുന്ന വിവിധ രാജ്യങ്ങളിലെ സിനിമ നിർമാതാക്കൾ, സംവിധായകർ, വിതരണക്കാർ, നിക്ഷേപകർ എന്നിവർക്ക് ഒത്തുകൂടാനും പുതിയ പദ്ധതികൾക്കു ധനസഹായം കണ്ടെത്താനും വേണ്ടിയുള്ള വേദിയാണ്.
മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. രണ്ട് ഷെഡ്യൂളുകളിൽ 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
അർജുൻ അജിത്താണ് ഛായാഗ്രഹണം നിർവഹിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

