ആറ്റിങ്ങൽ∙ മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യക്കൂമ്പാരം ആരാണ് നീക്കം ചെയ്യേണ്ടതെന്ന കാര്യത്തിൽ വകുപ്പുകൾ തമ്മിൽ പഴിചാരൽ. ഇരുപതിലേറെ ഓഫിസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ പരിസരത്താണ് മാലിന്യക്കൂമ്പാരവും , മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞിരിക്കുന്നതും.
ശുചിമുറി മാലിന്യം അടക്കം പൊട്ടി ഒഴുകുന്നതും, വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ വരുന്നവർ കെട്ടിടത്തോട് ചേർന്ന് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതും പ്രദേശത്തെ ദുർഗന്ധ പൂരിതമാക്കിയിരിക്കുകയാണ്.
സിവിൽ സ്റ്റേഷന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കുകൾ തകർച്ച ഭീഷണിയിലാണ് പിൻഭാഗം പൂർണമായി ഇന്റർ ലോക്ക് പാകിയിട്ടുണ്ടെങ്കിലുംം ഇവിടെ മാസങ്ങളായി വൃത്തിയാക്കാറില്ലന്നാണ് ആക്ഷേപം. സെപ്റ്റിക് ടാങ്കുകളുടെ മേൽമൂടിയും , സമീപത്തെ ഇന്റർ ലോക്ക് കട്ടകളും ഇളകി താഴ്ന്ന നിലയിലാണ്.
ഇത് വൻ അപകട സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇരുപതിലേറെ ഓഫിസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷന്റെ പരിസരം ആര് വൃത്തിയാക്കുമെന്ന കാര്യത്തിൽ പരസ്പരം പഴിചാരൽ നടക്കുകയാണ്.
എസ്റ്റേറ്റ് മാനേജർ തഹസിൽദാർ ആണെന്നും അതിനാൽ പരിസരം വൃത്തിയാക്കേണ്ടത് റവന്യു വകുപ്പിന്റെ ചുമതലയാണെന്നും പറഞ്ഞ് മറ്റു വകുപ്പുകൾ ഒഴിഞ്ഞു മാറുകയാണ് പതിവെന്നാണ് റവന്യു ജീവനക്കാർ പറയുന്നത്. കെട്ടിടത്തിന്റെ മുകൾ നിലകളിൽ നിന്നടക്കം വലിച്ചെറിഞ്ഞ ആഹാരാവശിഷ്ടങ്ങൾ അടക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് കിടക്കുന്നുണ്ട്. എക്സൈസ് ഓഫിസ് സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷൻ പരിസരത്ത് ആണ് മദ്യകുപ്പികൾ കൂടിക്കിടക്കുന്നത് എന്ന് ആക്ഷേപമുണ്ട്.
മാലിന്യം കൂട്ടിയിട്ട് കത്തിച്ചു
ആറ്റിങ്ങൽ∙ സിവിൽ സ്റ്റേഷൻ പരിസരത്ത് വ്യാഴാഴ്ച ഫയലുകളും പ്ലാസ്റ്റിക്കും അടക്കം കൂട്ടിയിട്ട് കത്തിച്ചു.കത്തിച്ചവയിൽ പഴയ ഫയലുകളടക്കം ഉണ്ടെന്നാണ് സൂചന. എന്നാൽ ഏത് വകുപ്പിൽ നിന്നുള്ളവരാണ് മാലിന്യം കത്തിച്ചതെന്ന കാര്യത്തിൽ വ്യക്തയില്ലെന്ന് അധികതർ പറഞ്ഞു.
നഗരസഭ പിഴ ഈടാക്കും
ആറ്റിങ്ങൽ∙ മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ വൃത്തിയില്ലായ്മ സംബന്ധിച്ച് മനോരമ വാർത്ത പുറത്ത് വന്നതോടെ നഗരസഭ അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ സ്റ്റേഷൻ അധികൃതർക്ക് പിഴ ഈടാക്കുന്നതിന് നടപടി ആരംഭിച്ചതായി നഗരസഭ ചെയർമാൻ എം.പ്രദീപ് പറഞ്ഞു.
പരിസരം മലിനമായി കിടക്കുന്നത് സംബന്ധിച്ച് നോട്ടിസ് നൽകുമെന്നും നഗരസഭ അധികൃതർ പറഞ്ഞു. ചിറയിൻകീഴ് തഹസിൽദാർ ആണ് സിവിൽ സ്റ്റേഷന്റെ എസ്റ്റേറ്റ് മാനേജർ.
നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ
ആറ്റിങ്ങൽ∙ സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചിറയിൻകീഴ് തഹസിൽദാർ അറിയിച്ചു. എസ്റ്റേറ്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് നടപടികൾ ആസൂത്രണം ചെയ്യും. ശുചിമുറി മാലിന്യം ഒഴുകുന്നതടക്കം പരിഹരിക്കുന്നതിന് പിഡബ്ല്യുഡി അധികൃതർക്ക് കത്തു നൽകിയിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. നഗരസഭ കൗൺസിലർ പി.എസ്.
കിരൺ, ഡിസിസി അംഗം ആറ്റിങ്ങൽ സതീഷ് , എച്ച്. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ തഹസിൽദാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

