പാമ്പാടി ∙ ജില്ലാ പഞ്ചായത്ത് നബാഡിന്റെ സഹായത്തോടെ നിർമിച്ച് പാമ്പാടി പഞ്ചായത്തിനു കൈമാറിയ കാർഷിക വിപണന കേന്ദ്രത്തിലെ മൂന്നു മുറികളുടെ ഭിത്തികൾ അനുവാദമില്ലാതെ വെട്ടിപ്പൊളിച്ചതായി പരാതി. വൈദ്യുതി ഉപകരണങ്ങളും കോൺക്രീറ്റ് ബീമുകളും തകർത്തിട്ടുണ്ട്.
പുതുതായി ചുമതലയേറ്റ ഭരണസമിതിയംഗങ്ങൾ ഓവർസിയറുടെയും ജിവനക്കാരുടെയും സാന്നിധ്യത്തിൽ മുറികളുടെ ഓഡിറ്റ് പരിശോധന നടത്തിയപ്പോഴാണ് സംഭവം കണ്ടുപിടിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്ക് പറഞ്ഞു.2024 ഡിസംബറിലെ കമ്മിറ്റി തീരുമാന പ്രകാരം ഒരു മുറി കൃഷി ഭവനും മറ്റു രണ്ടു മുറികൾ സിഡിഎസിനും വനിതകൾക്കു ഫിറ്റ്നസ് കേന്ദ്രത്തിനും അനുവദിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് ഭിത്തി തകർത്തതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.വനിതാ സഹകരണ സംഘത്തിന് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ അനുവദിച്ച 2 മുറികൾക്കു പകരം ഹൗസിങ് സഹകരണ സംഘത്തിന്റെ 4 മുറികൾ അനുവദിച്ചിട്ടും ആദ്യത്തെ മുറികൾ വിട്ടുകൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. വൈസ് പ്രസിഡന്റ് ജോളി പി.ഐസക്ക്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ.ഗോപകുമാർ, പഞ്ചായത്തംഗം ജയചന്ദ്രൻ നായർ എന്നിവരും പ്രസിഡന്റിനോടൊപ്പം കാർഷിക വിപണന കേന്ദ്രം സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

