കൊച്ചി ∙ അമേരിക്കൻ പിറ്റ്ബുൾ ഇനത്തിൽ പെട്ട ആൺ നായയെ സുഭാഷ് പാർക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പാർക്ക് സന്ദർശിക്കാനെത്തിയവരാണ് അലഞ്ഞു തിരിയുന്ന നിലയിൽ നായയെ കണ്ടെത്തിയത്. തുടർന്ന് സുഭാഷ് പാർക്ക് അധികൃതർ പൊലീസിനെയും മൃഗസംരക്ഷണ സംഘടനയായ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിനെയും (എസ്പിസിഎ) വിവരമറിയിച്ചു.
എസ്പിസിഎ സെക്രട്ടറി ടി.കെ.സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പാർക്കിലെത്തി നായയെ പിടികൂടി.
മൃഗാശുപത്രിയിലെ പരിശോധനകൾക്കു ശേഷം സംരക്ഷണത്തിനായി ഷെൽറ്ററിലേക്കു മാറ്റി. നായയെ ഉപേക്ഷിച്ച ഉടമസ്ഥനെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് ടി.കെ.സജീവ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

