കുറുപ്പന്തറ ∙ നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ കാടു പിടിച്ചുകിടന്നൊരു കനാൽ പ്രദേശം ചെറു ടൂറിസം കേന്ദ്രമായി മാറി. ഓപ്പൺ ജിം അടക്കമുള്ള വിവിധ പദ്ധതികളുമായി ത്രിതല പഞ്ചായത്തുകളും സഹായത്തിനെത്തിയതോടെ മാഞ്ഞൂർ പഞ്ചായത്തിലെ ഓമല്ലൂർ ഗ്രാമം നാടിന്റെ ശ്രദ്ധാകേന്ദ്രം. 2024 ഏപ്രിലിൽ ആയിരുന്നു വീ ക്യാൻ സർവീസ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെ ഓമല്ലൂരുകാർ പ്രദേശത്തു കൂടി കടന്ന് പോകുന്ന എം.വി.ഐ.പി.
കനാൽ വൃത്തിയാക്കി തുടങ്ങിയത്. രണ്ട് മാസം കൊണ്ട് കനാൽ സൗന്ദര്യവൽക്കരിച്ച് സമ്മർ ഗ്രീൻ – 2025′ എന്ന ഓമല്ലൂർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2025 വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപയുടെ ഓപ്പൺ ജിം പണികൾ പൂർത്തിയായി.
കിഡ്സ് പാർക്കിന്റെ പണികൾ ഈ മാസം തന്നെ പൂർത്തിയാവും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാഞ്ഞൂർ പഞ്ചായത്ത് നടപ്പിലാക്കിയ 4 ലക്ഷം രൂപയുടെ, കനാൽ വശങ്ങളിൽ, മണ്ണൊലിപ്പ് തടയുന്നതിനായി ആവിഷ്കരിച്ച കയർ ഭൂവസ്ത്രം പണികളും പൂർത്തിയായി കഴിഞ്ഞു.
പദ്ധതി പ്രദേശത്ത്, പരിസര ശുചീകരണം മുൻ നിർത്തി, ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി കനാൽ റോഡ് വശങ്ങളിൽ ടൈലുകൾ വിരിച്ച് മനോഹരമാക്കി, വയോജനങ്ങൾക്കെല്ലാം വിശ്രമിക്കാൻ പറ്റുന്ന പദ്ധതിയുടെ ടെൻഡർ പൂർത്തിയായി, പണികൾ ഈ മാസം തന്നെ പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.ഫൗണ്ടേഷന്റെയും പരിസര വാസികളായ സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെ ചാരുബെഞ്ചുകൾ, കനാൽ വശങ്ങളിൽ പച്ച പുൽത്തകിടി നിർമാണം, ഓപ്പൺ ജിം, സോളർ ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയവയും ഉടൻ തന്നെ പൂർത്തിയാകും.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കനാലിൽ നീരൊഴുക്ക് സുഗമമായാൽ, മധ്യ വേനലവധിയിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഫൈബർ വള്ളങ്ങൾ ഉൾപ്പെടെ തയാറാണ്.
കനാൽ പരിസരത്ത്, തണൽ മരങ്ങൾ ഉൾപ്പെടെ നട്ട് പിടിപ്പിച്ചുകഴിഞ്ഞു. വരും വർഷങ്ങളിൽ, ശലഭോദ്യാനം ഉൾപ്പെടെ വിവിധ പദ്ധതികളുമായി ഫൗണ്ടേഷൻ അംഗങ്ങൾ സജീവമാണ്.
നിലവിൽ മാസം രണ്ട് ഞായറാഴ്ചകളിൽ കനാൽ ശുചീകരണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

