പാലക്കാട് ∙ യാക്കര റെയിൽവേ ഗേറ്റ് റോഡ് നവീകരിച്ചതോടെ ഗതാഗതം സുഖകരവും സുരക്ഷിതവുമായി. പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി ശാസ്ത്രീയമായാണു റെയിൽവേ ട്രാക്ക് കടന്നുപോകുന്ന റോഡ് പരിസരം ഇത്തവണ റെയിൽവേ നവീകരിച്ചിട്ടുള്ളത്. ട്രാക്ക് പരിസരത്തേക്ക് എത്തുന്നതിനു മുൻപ് ഇരുവശത്തും അപകടരഹിതമായ വിധത്തിലാണ് ഹംപ് സ്ഥാപിച്ചിട്ടുള്ളത്.
തുടർന്ന് റെയിൽവേ ട്രാക്കിന്റെ ഇരുവശത്തും കോൺക്രീറ്റ് ബ്ലോക്കുകൾ വിരിച്ചാണു നവീകരണം. ട്രാക്കിന്റെ മധ്യത്തിലും ഇതിനെ ബാധിക്കാത്ത വിധത്തിൽ ശാസ്ത്രീയമായി കോൺക്രീറ്റ് ബ്ലോക്കുകൾ പതിച്ചിട്ടുണ്ട്. ഇതോടെ ഇരുചക്രവാഹനങ്ങൾക്കും ട്രാക്കിനു മുകളിലൂടെ സുഗമമായി പോകാം.
ദിവസങ്ങളെടുത്താണ് ഇവിടെ റോഡ് നവീകരിച്ചത്.
‘ഇതര ഗേറ്റുകളും സമാന രീതിയിൽ നവീകരിക്കണം’
റോബിൻസൺ റോഡ്, ചുണ്ണാമ്പുതറ– ഒലവക്കോട് റോഡിൽ പഴയ ഓട്ടുകമ്പനിക്കു സമീപം എന്നിവിടങ്ങളിലെ റെയിൽവേ ഗേറ്റുകളും യാക്കര മാതൃകയിൽ നവീകരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. ഇരു റെയിൽവേ ഗേറ്റുകളും വഴിയുമുള്ള യാത്ര സുഗമമല്ല.
അപകട സാഹചര്യവും ഉണ്ട്.
റോബിൻസൺ റോഡ് റെയിൽവേ ഗേറ്റിലെ തകർച്ചയ്ക്ക് ഓട്ട അടയ്ക്കൽ മുഖേന താൽക്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും ഇത് അധികം നിലനിൽക്കില്ല.
മാസങ്ങൾക്കും മുൻപും സമാന രീതിയിൽ ഇവിടെ ഓട്ട അടച്ചിരുന്നെങ്കിലും അധികം താമസിയാതെ തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

