ഇരിട്ടി∙ ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസികൾക്ക് പതിച്ചു നൽകാത്ത 90 ഏക്കറോളം വരുന്ന പാറക്കെട്ടുകളുടെ പ്രദേശം കയ്യടക്കി കരിങ്കൽ ഖനനം നടത്തുന്നതിനുള്ള നീക്കം പഞ്ചായത്ത് ഇടപെട്ട് തടഞ്ഞു. പുനരധിവാസ മേഖല 10ാം ബ്ലോക്കിലെ കോട്ടപ്പാറയിലാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തിയതായി കണ്ടെത്തിയത്.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് ആനയെ തുരത്തുന്നതിന് രാത്രിയും പകലും വ്യത്യാസമില്ലാതെ പടക്കം പൊട്ടിക്കുന്നത് പതിവാണ്.
ഇതിന്റെ മറവിലാണ് ആരുടെയും ശ്രദ്ധയിൽപെടാതെ കരിങ്കല്ലുകൾ പൊട്ടിച്ച് കടത്തുന്നതിന് നീക്കം നടന്നത്. കരിങ്കൽ പൊട്ടിക്കുന്നതിനെത്തിയ സംഘം പുനരധിവാസ കേന്ദ്രത്തിൽ വീട് കയ്യേറി താമസിച്ചതായും ആരോപണമുണ്ട്.
കരിങ്കല്ല് പൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട
സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിന്റെ നിരാക്ഷേപപത്രം ഇല്ലാതെയാണ് കരിങ്കൽ ഖനന ശ്രമം നടന്നതെന്നും നിയമപരമായി നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

