സീതത്തോട് ∙ ചിറ്റാർ ജില്ലാ സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ആഴ്ചകൾക്കുള്ളിൽ ഒപി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.9 മാസം മുൻപാണു ആശുപത്രിയുടെ പണികൾ ചിറ്റാർ വാലേൽപടിയിൽ ആരംഭിച്ചത്.
4 നിലകളിൽ 73,000 ചതുരശ്ര അടിയിൽ പൂർത്തിയാകുന്ന ആശുപത്രി കെട്ടിടത്തിന്റെ രണ്ട് നിലകളുടെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ചിറ്റാർ, തണ്ണിത്തോട്, സീതത്തോട്, പെരുനാട് ,നാറാണംമൂഴി തുടങ്ങിയ പ്രദേശങ്ങളിലെയും നിലയ്ക്കൽ അട്ടത്തോട് തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങൾക്കും ശബരിമല തീർഥാടകർക്കും ആശുപത്രി പ്രയോജനപ്പെടും. കിഴക്കൻ മലയോര മേഖലയിൽ 24 മണിക്കൂർ പ്രവർത്തന സജ്ജമായ ആശുപത്രിയുടെ അഭാവം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്.
നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കെ.യു ജനീഷ് കുമാർ എംഎൽഎ സ്ഥലം സന്ദർശിച്ചു.
ആദ്യഘട്ടം പൂർത്തിയാകുന്ന മുറയ്ക്കു ജീവനക്കാരെ നിയമിക്കുന്നതുൾപ്പെടെ ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എംഎൽഎയ്ക്കൊപ്പം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ശ്രീകുമാർ, ഡപ്യൂട്ടി ഡിഎംഒ ജീവൻ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, പഞ്ചായത്ത് അംഗങ്ങളായ അനിൽ ബഞ്ചമൺപാറ, അനിത, നിശ രാജു എന്നിവരും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

