പാലക്കാട് ∙ തന്നെ ഇസ്ലാം വിരുദ്ധനാക്കാനുള്ള ചിലരുടെ പ്രചാരണം വിജയിക്കില്ലെന്നും തൊഴിലാളി വർഗത്തോടു കൂറുള്ള, ‘ഈമാൻ’ ഉള്ള കമ്യൂണിസ്റ്റാണ് താനെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയോട് മാപ്പു പറയില്ല, ഒരു രൂപ പോലും നഷ്ടപരിഹാരം നൽകുകയുമില്ല.
തന്റെ പ്രസ്താവനയിൽ ആ സംഘടനയുടെയോ ഭാരവാഹിയുടെയോ പേരു പറഞ്ഞിട്ടില്ല ‘ ജമാഅത്തെ’ എന്നാണു പറഞ്ഞത്. മാപ്പു പറയാത്തതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നാൽ അവിടെ വച്ചു ഖുർആൻ പരിഭാഷ വായിക്കുമെന്ന്, തന്റെ കയ്യിലുള്ള ഖുർആൻ ഉയർത്തി അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വിഷയത്തിൽ താൻ തിരുത്തേണ്ടതുണ്ടെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും.
നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതാണ്. വർഗീയ കക്ഷികളുടെ പിന്തുണയോടെ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ ഭരണവും ആഭ്യന്തര വകുപ്പും അവരാൽ നിയന്ത്രിക്കപ്പെടും എന്നതു പതിറ്റാണ്ടുകളായി തന്റെ രാഷ്ട്രീയ അനുഭവം കൊണ്ടു പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

