ചവറ∙ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവനെടുക്കുന്ന രക്തരക്ഷസാണ് ആരോഗ്യ മന്ത്രി വീണാ ജോർജെന്ന് ബിനു ചുള്ളിയിൽ. ആരോഗ്യ വകുപ്പിന്റെ അനാസ്ഥമൂലം മരിച്ച വേണുവിന്റെ കുടുംബത്തെ അപമാനിച്ച ചവറ എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫിന്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനു ചുള്ളിയിൽ.
ഡിഎംഐ റിപ്പോട്ടിൽ പോലും സർക്കാരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും സർക്കാരിനേയും ആരോഗ്യ മന്ത്രിയേയും വാഴ്ത്തുന്ന എംഎൽഎ ചവറ നിയോജക മണ്ഡലത്തിന് അപമാനമാണ്.
വേണുവിന്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി നൽകാൻ എംഎൽഎ തയാറായില്ലങ്കിൽ ചവറയിലൂടെ ഇറങ്ങി നടക്കാൻ യുഡിവൈഎഫ് അനുവദിക്കില്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.
മാർച്ചിൽ യുഡിവൈഎഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് പന്തുവിള പ്രസംഗിച്ചു.
ശരത് പട്ടത്തനം, വൈശാഖ്, അരുൺരാജ്, ഫിറോസ്, പുലത്തറ നൗഷാദ്, മേച്ചെഴുത്തു ഗിരീഷ്, കൃഷ്ണകുമാർ, സിയാദ് കോയിവിള, റിനോഷ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

