ഉപ്പുതറ ∙ യുവതിയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ, പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്.
മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനിയുടെ(38) മരണവുമായി ബന്ധപ്പെട്ടാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് സുബിനെ(രതീഷ്) തേടുന്നത്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് രജനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുബിൻ അന്ന് ബസിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്.
ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ കേരളത്തിലേക്ക് തിരിച്ചുപോന്നതായി സൂചന ലഭിച്ചു. പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

