പോത്തൻകോട്∙ പളളിപ്പുറം വെള്ളൂർ കട്ടച്ചിറക്കോണത്ത് വൈദ്യുതിയും വെള്ളവും ശുചിമുറിയും ഇല്ലാതെ ഒറ്റമുറി വീട്ടിൽ ദുരിതത്തിൽ കഴിഞ്ഞ ഭിന്നശേഷിക്കാരനായ അനിയുടെ കുടുംബത്തിന് എഎവൈ (മഞ്ഞ) റേഷൻ കാർഡ് സർക്കാർ അനുവദിച്ചു. ബിപിഎൽ റേഷൻ കാർഡ് ആണ് എഎവൈ വിഭാഗത്തിലേക്ക് തരംമാറ്റിയത്.
മന്ത്രി ജി.ആർ അനിൽ അനിയുടെ വീട്ടിലെത്തി അമ്മ സുലോചനയ്ക്കു എഎവൈ റേഷൻകാർഡ് കൈമാറി.
പ്രതിമാസം 30 കിലോഗ്രാം അരിയും പാചകവാതകവും ഇവർക്ക് സൗജന്യമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 2 മാസത്തേയ്ക്കു കുടുംബത്തിന് ആവശ്യമായ അരിയും ഭക്ഷ്യവസ്തുക്കളും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എത്തിച്ചു നൽകി.
വീടിന്റെ നവീകരണം ഇന്ന് ആരംഭിക്കും. താലൂക്ക് സപ്ലൈ ഓഫിസർ സിന്ധുലേഖ,വാർഡ് അംഗം ജയചന്ദ്രൻ, പള്ളിച്ചവീട് വാർഡ് മുൻ അംഗം സിത്താര, സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ എന്നിവരും മന്ത്രിക്കൊപ്പം എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

