ദഹനം, പ്രതിരോധശേഷി, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് കുടൽ പ്രധാന പങ്കുവഹിക്കുന്നു. കുടലിന്റെ ആരോഗ്യം തകരാറിൽ ആകുമ്പോൾ വയർ വീർക്കൽ, മലബന്ധം, ക്ഷീണം, പ്രതിരോധശേഷിക്കുറവ് എന്നിവ ഉണ്ടാകും.
നല്ല ദഹനം ലഭിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം.
പ്രീബയോട്ടിക് ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി, സവാള, പഴം, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ദിവസവും കഴിക്കാം.
പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തൈര്, ഉപ്പിലിട്ട
പച്ചക്കറികൾ എന്നിവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം.
ചിയ സീഡ്, ബെറീസ്, തവിട് കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

